തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ഉയർത്തിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. പോലീസ് മാത്രം വിചാരിച്ചാൽ എല്ലാം ശരിയാവില്ലെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കു പിന്നാലെയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അടിയന്തര പ്രേമയത്തിന് അനുമതി നിഷേധിച്ചത്.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അക്രമ രാഷ്ട്രീയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പ്രതിഷേധം തുടരവെ കേരള കോൺഗ്രസ് അംഗങ്ങളും ഏക ബിജെപി അംഗം ഒ.രാജഗോപാൽ എംഎൽഎയും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
