ഹ്യൂമേട്ടനായി ആരാധകര്‍ രംഗത്ത്
കൊച്ചി: ഐഎസ്എല് അഞ്ചാം സീസണിനായി കച്ചമുറുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതില് ഇക്കുറി പ്രത്യേകം ശ്രദ്ധിക്കുന്ന മഞ്ഞപ്പട ആരാധകരെ ഞെട്ടിച്ച് മൂന്ന് താരങ്ങളുടെ കരാര് വിവരം ഇന്ന് പ്രഖ്യാപിച്ചു. മുന് താരങ്ങളായ കറേജ് പെകുസണ്, ലാകിച്ച് പെസിച്ച്, കെസിറ്റോ കെസിറോണ് എന്നിവര് അടുത്ത സീസണിലും മഞ്ഞ ജഴ്സിയിലുണ്ടാവും.
നേരത്തെ ഫ്രഞ്ച് താരം സിറില് കാലി, സെര്ബിയയുടെ സ്ലാവിസ സ്റ്റോഹനോവിച്ച് എന്നിവരെ ബ്ലാസ്റ്റേഴ്സ് പാളയത്തിലെത്തിച്ചിരുന്നു. എന്നാല് കേരള ബ്ലാസ്റ്റേഴ്സില് കൂടുതല് ആരാധകരുള്ള കനേഡിയന് താരം ഇയാന് ഹ്യൂമിന്റെ സൈനിങ് വിവരം ബ്ലാസ്റ്റേഴ്സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന് ബ്ലാസ്റ്റേഴ്സ് വിട്ടതായി സ്ഥിരീകരിക്കാത്ത വാര്ത്തകളുണ്ട്.
