തിരുവനന്തപുരം: ആര്‍എസ്എസ് തെറ്റായപ്രചരണങ്ങള്‍ നടത്തുന്നവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ ജില്ലയെ തെറ്റായി ചിത്രീകരിച്ചുകൊണ്ടാണ് സംഘപരിവാര്‍ പ്രചരണം നടത്തുകാണ്. സാംസ്‌കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. 

ബിജെപി ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട് നടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിനെ നയിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു. മറ്റാരും പ്രവര്‍ത്തിക്കരുതെന്നാണ് ആര്‍എസ്എസ് കരുതുന്നത് സ്വാധീനമേഘലകളിലും കണ്ണൂരിലും കാടന്‍ നിയമങ്ങളും മത വിദ്വേഷവും അപരിഷ്‌കൃതമായ ചിന്തകളും ആര്‍എസ്എസ് അടിച്ചേല്‍പ്പിക്കുകയാണ്. 

യഥാര്‍ത്ഥ ഹിന്ദു ആര്‍എസ്എസിനെ അംഗീകരിക്കില്ല. ഇടതുപക്ഷമാണ് ആര്‍എസിഎസിന്‍റെ നുഴഞ്ഞ് കയറ്റം പ്രതിരോധിക്കുന്നത്.