ഭരണം കിട്ടുമെന്ന ഇരു മുന്നണികളും പോളിംഗിന് ശേഷം കൂട്ടിക്കിഴിച്ച് ഇങ്ങനെ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതി തിരുത്തിയെഴുതുന്ന നേട്ടമുണ്ടാക്കുമെന്ന് എന്‍.ഡി.എയും കണക്കുകൂട്ടുന്നു. എല്ലാ കണക്കു കൂട്ടലുകള്‍ക്കും വിരാമിട്ട് ജനവിധിയെന്തെന്ന് നാളെയറിയാം.
രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 140 മണ്ഡലങ്ങളിലെയും വോട്ട് ഒരേ സമയം എണ്ണിത്തുടങ്ങും. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടെ മേശയയടക്കം 15 ടേബിളുകള്‍. വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എട്ടരയോടെയാണ് എണ്ണിത്തുടങ്ങുക. വോട്ടെണ്ണല്‍ വിവരം അപ്പപ്പോള്‍ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും.
ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകള്‍ വരും. 77.35 പോളിങ് ശതമാനം. കോഴിക്കോട്ടാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. കുറവ് പത്തനം തിട്ടയിലും. 37 മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം 80 കടന്നത്. അതേസമയം ആറു മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ താഴെയാണ്. ശക്തമായ പോരാട്ടമുണ്ടായ മുപ്പതോളം മണ്ഡലങ്ങളിലെ ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്.
