കേരളം ഗുരുതരമായ കാലാവസ്ഥ വ്യതിയാനത്തിലേക്ക് നീങ്ങുന്നതായി പഠനം. മഴ ഗണ്യമായി കുറഞ്ഞതോടെ ഇനിയുള്ള കാലം രൂക്ഷമായ വരള്‍ച്ചയുടേതാവും. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്ത് വര്‍ഷം തോറും മഴ കുഴയുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷം മുപ്പതാറ് ശതമാനം കുറഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും പരിശോധിച്ചാല്‍ മുപ്പതൊന്‍പത് ശതമാനമാണ് കുറവ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് കൂടുതല്‍ മഴ കിട്ടുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ സമൃദ്ധമായ ജൈവവൈവിദ്ധ്യം നിലനിര്‍ത്താന്‍ കൂടുതല്‍ വെള്ളം ആവശ്യ മായി വരുന്നുണ്ട്. മഴകുറയുന്ന വര്‍ഷങ്ങളില്‍ അതിനാല്‍ വരള്‍ച്ചക്ക് ആക്കം കൂടുന്നു.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴ കിട്ടുന്നു. മറ്റിടത്ത് മഴ കുറയുന്ന അവസ്ഥയുണ്ട്.കിട്ടുന്ന മഴയുടെ അളവും വര്‍ഷംതോറും കുറയുന്നു.അന്തരീക്ഷത്തിലെ താപനില ഇതുമൂലം കഴിഞ്ഞ ഇരുപത് വര്‍ഷമായി ത്വരിത ഗതിയില്‍ കൂടി വരികയാണ്.ഈ സാഹചര്യത്തില്‍ പ്രകൃതിയും വെള്ളവും സംരക്ഷിക്കാന്‍ സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജീവജാലങ്ങള്‍ക്കുള്‍പ്പെടെ ഭീഷണി ഉയരുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
