തിരുവനന്തപുരം: മഴക്കുറവിനൊപ്പം ആശങ്കപ്പെടുത്തുന്നതാണ് കുടിവെള്ള സംഭരണികളിലെ അനുദിനം കുറയുന്ന ജലം. തുലാമഴയ്‌ക്ക് ശേഷം ഇക്കുറി ജലസ്രോതസ്സുകളൊന്നും നിറഞ്ഞില്ല. ഉള്ള ജലം കരുതിവയ്‌ക്കുക മാത്രമാണ് വേനല്‍ കടക്കാനുള്ള പോംവഴി. ഈ മുഴങ്ങിക്കേള്‍ക്കുന്നത് വേഴാമ്പലിന്റെ ശബ്ദമാണ്. മനുഷ്യന് മാത്രമല്ല, മറ്റ് ജീവജാലങ്ങള്‍ക്കും ഇക്കുറി വേനല്‍ കടുത്തതാകും. മഴക്കാലം പിന്‍വാങ്ങുമ്പോള്‍, ജലസംഭരണികളില്‍ പോലും വെള്ളം കുറവ്.

110.5 മീറ്ററാണ് പേപ്പാറ ഡാമിന്റെ ഉയരം. സംഭരണശേഷി 107.5 മീറ്റര്‍. ഇപ്പോഴത്തെ ജലനിരപ്പ്, 104.5 അടി. ജലവിതാനം മൂന്ന് മീറ്റര്‍ താഴ്ന്നിരിക്കുന്നു. 400 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ഒരു ദിവസം തലസ്ഥാന നഗരത്തിനാവശ്യം. ഈ കണക്കനുസരിച്ച്, അണക്കെട്ടില്‍ ഇപ്പോഴുള്ള വെള്ളം, 101 ദിവസത്തേക്ക് മാത്രം. തിരുവനന്തപുരം മാത്രമല്ല, സംസ്ഥാനത്തെ മിക്ക ജലസ്രോതസ്സുകളുടേയും അവസ്ഥയിതാണ്.

വേനല്‍ മഴ ലഭിച്ചാല്‍ ഇക്കുറി വേനല്‍ കടന്നുകൂടാം. പക്ഷേ കുടിവെള്ളത്തിനും ആളോഹരി വിഹിതം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. കറന്‍സി നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പള പെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്. പ്രതിസന്ധി മറികടക്കാന്‍ 1700 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്.  പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.വേനല്‍ മഴ ലഭിച്ചാല്‍ ഇക്കുറി വേനല്‍ കടന്നുകൂടാം. പക്ഷേ കുടിവെള്ളത്തിനും ആളോഹരി വിഹിതം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. ക