തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ പത്തരയ്ക്ക് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കില്ലെന്ന നിലപാട് അദ്ദേഹം വിശ്വസ്തരെ അറിയിച്ചതായാണ് വിവരം. അതേ സമയം യുഡിഎഫിന്‍റെ കനത്ത പരാജയം സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാനായില്ലെന്നും . വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുണ്ടായെന്നും, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അതേസമയം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് കൊണ്ടു വരണമെന്നാണ് ഐ ഗ്രൂപ്പ് അഭിപ്രായം . നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയാണ് ഐ ഗ്രൂപ്പ് മുന്നണിയിലെ നേതൃപദവിക്കായി നീക്കം നടത്തുന്നത് . ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമാണ് നിര്‍ണായകം.