കേരള എൻട്രന്‍സ് ഒന്നാം റാങ്കിന്‍റെ തിളക്കത്തില്‍ ജസ്‍മരിയയും അമല്‍ മാത്യുവും

കൊച്ചി:കേരള എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയതിന്‍റെ ആഘോഷത്തിലാണ് അങ്കമാലിയിലെ ജസ് മരിയ ബെന്നിയുടെയും കോട്ടയത്തെ അമല്‍ മാത്യുവിന്‍റെയും വീട്. അഭിനന്ദനവുമായെത്തുന്നവരുടെ തിരക്കാണ് ഇരുവരുടെയും വീടുകളില്‍. ഒരു ഗവ. കോളേജില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ഒന്നാംറാങ്കോടെ ജസ് മരിയ ബെന്നി നിറവേറ്റി. അഖിലേന്ത്യാതലത്തില്‍ 66-ആം റാങ്കും ജസ് മരിയക്കാണ്.

ഭാവിയില്‍ ക്യാന്‍സർ രോഗികളുടെ ശ്രുശ്രൂഷയ്ക്കായി തന്‍റെ പഠനം ഉപയോഗപ്പെടുത്തണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. എഞ്ചിനീയറിംഗ് എന്‍ട്രസില്‍ ഒന്നാമതെത്തിയ കോട്ടയം കുറുപ്പുംതുറ സ്വദേശി അമല്‍മാത്യു റാങ്ക് പ്രതീക്ഷിച്ചിരുന്നു. മുംബൈ ഐഐടിയില്‍ തുടർപഠം നടത്തണമെന്നാണ് അമലിന്‍റെ ആഗ്രഹം.