ആലുവയിലടക്കം  മുക്കിയ പ്രളയജലം കൊച്ചി നഗരത്തിലേക്കും എത്തുകയാണ്. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടയാണ് കൊച്ചിയിലേക്കും വെള്ളം കയറിത്തുടങ്ങിയത്.

കൊച്ചി: ആലുവയിലടക്കം മുക്കിയ പ്രളയജലം കൊച്ചി നഗരത്തിലേക്കും എത്തുകയാണ്. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടയാണ് കൊച്ചിയിലേക്കും വെള്ളം കയറിത്തുടങ്ങിയത്. ആളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയുടെ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സാഹചര്യത്തില്‍നിന്നും രമാവധി ആളുകളെ മാറ്റാന്‍ ശ്രമിക്കുകയാണ്. ഇടപ്പള്ളി തോട് നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. നേരത്തേ ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ വെളളം കയറിയിരുന്നു. ഈ മേഖലയിലടക്കം വെള്ളം കയറിയതിന്‍റെ ഭീതി ജനകമായ കാഴ്ചയാണ് താഴെ കാണുന്നത്.