പ്രളയക്കെടുതിയ തുടര്‍ന്ന് കുടുങ്ങി കിടന്ന നടൻ സലിം കുമാർ അടക്കം 45 പേരെ പറവൂരിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ക്യാമ്പിലേക്ക് മാറ്റുകയാണ്.
കൊച്ചി: പ്രളയക്കെടുതിയ തുടര്‍ന്ന് കുടുങ്ങി കിടന്ന നടൻ സലിം കുമാർ അടക്കം 45 പേരെ പറവൂരിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ക്യാമ്പിലേക്ക് മാറ്റുകയാണ്.
വടക്കന്‍ പറവൂരിലെ രാമന്‍കുളങ്ങരയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു പ്രദേശവാസികള്‍ക്കൊപ്പം സലിം കുമാറും കുടുംബവും. 45 പേര്‍ക്കൊപ്പമാണ് വീടിന്‍റെ ടെറസിനുമുകളില്‍ കഴിഞ്ഞ മൂന്ന് ദിവസവും ഇവര്‍ കഴിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ ബോട്ടെത്തിയാണ് വൈകുന്നേരത്തോടുകൂടി ഇവരെ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ചയാണ് സലിം കുമാറിന്‍റെ വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്. ഇതിനെതുടർന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വീടിന് സമീപത്തുളള 45 ഓളം പേർ സഹായം തേടി വീട്ടിലെത്തിയിരുന്നു. തുടർന്ന് അവർക്കൊപ്പം വീട്ടിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. താഴത്തെ നിലയിൽ മുഴുവനായും വെള്ളം കയയതിനെ തുടര്‍ന്ന്, രണ്ടാം നിലയില്‍ കയറി നിന്നെങ്കിലും അവിടെക്കും വെള്ളം കറയിയെന്ന് സലിം കുമാര്‍ പറഞ്ഞു.

