കുമരകം, തിരുവാർപ്പ് മേഖലകളിൽ ഇപ്പോളും ജനങ്ങൾ വീടിന് മുകളിൽ കഴിയുകയാണ്.
കോട്ടയം: പ്രളയത്തിൽ മുങ്ങിയ കോട്ടയം നഗരം സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ അതീവ ഗുരുതര സ്ഥിതി തുടരുകയാണ്. കുമരകം, തിരുവാർപ്പ് മേഖലകളിൽ ഇപ്പോഴും ജനങ്ങൾ വീടിന് മുകളിൽ കഴിയുകയാണ്. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമയിരിക്കുന്നത്. ഇവിടെ നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.
കുമരകത്തുനിന്ന് 3000 പേരും തിരുവാര്‍പ്പില്‍നിന്ന് 5000 പേരും മാറണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുമരകം ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സ്ഥിതി മാറി വരികയാണെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണ്. തിരുവാര്‍പ്പിന്‍റെ അവസ്ഥയില്‍ തന്നെയാണ്. ജില്ലയിലെ 5 താലുക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 23253 കുടുംബങ്ങളിലായി 89178 അംഗങ്ങള്‍ ഈ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.
ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ജില്ലയില്‍ മരിച്ചതോ കാണാതായതോ ആയ ആളുകളുടെ എണ്ണം 8 ആയി. വെള്ളത്തുരുത്തി പാരിപ്പിള്ളി കടവില്‍ വീണ് ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. മീനച്ചില്‍ വൈക്കം എന്നിവിടിങ്ങളില്‍ ഒരാരോരുത്തരെ കാണാതായിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ്, കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖല, ഉദയനാപുരം തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ഐമനം, ആര്‍പ്പൂക്കര, വൈക്കം, കല്ലറ, നീണ്ടൂര്‍, വിജയപുരം, മണര്‍ക്കാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
