കഴിഞ്ഞ വ്യാഴാഴ്ച രാതി ഉടുതുണിയുമായി വീടുവിട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. ജില്ലയിലെ കുമരകം, ആർപ്പുക്കര, അയ്മനം പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയില്‍. 

കോട്ടയം: തിരുവോണദിനത്തിലും ഒരുലക്ഷത്തിലധികം പേരാണ് കോട്ടയത്തെ വിവിധ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാതി ഉടുതുണിയുമായി വീടുവിട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. ജില്ലയിലെ കുമരകം, ആർപ്പുക്കര, അയ്മനം പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയ വീടുകളാകട്ടെ വൃത്തിയാക്കിയെടുക്കാൻ ഇനിയും ദിവസങ്ങൾ വേണം.

ഇവിടെ 6780 ഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചുവെന്നാണ് എകദേശകണക്ക്. 750ഓളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതായി. കുമരകം പ്രദേശത്തെ നാല് പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾ ഹൗസ് ബോട്ടിലാണ് കഴിയുന്നത്. എന്നാൽ ഹൗസ് ബോട്ടിൽ കഴിയുന്നവർക്ക് ആരുടേയും സഹായം കിട്ടുന്നില്ല.

കടൽ വെള്ളം വലിക്കാത്തതിനാൽ സ്വാഭാവികമായി ഇവിടെ ജലം താഴില്ല. മോട്ടോർ വച്ച് വെള്ളം അടിച്ച് കളയണം. സർക്കാരിന്റ വലിയ സഹായത്തോടെ മാത്രമേ ഇത് നടക്കുകയുള്ളൂ.