ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി: കേരളത്തിലെ പ്രളയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. കേരളത്തിലേത് എറ്റവും വലിയ ദുരന്തമാണ് എന്നാല്‍ കേരളത്തിലെ ദുരന്തത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.
ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ്. ലെവൽ മൂന്ന് ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ക്ക് അര്‍ഹതയുള്ളതാണ് ഈ വിഭാഗം. പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സർക്കാർ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.
