മൂന്ന് പാസഞ്ചര്‍ ട്രെയിന്‍ അടക്കം അഞ്ച് ട്രെയിനുകള്‍ ഇന്ന് തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തിന്‍റെ യാത്ര ദുരിതത്തിന് ഇന്ന് ചെറിയ ആശ്വാസം ലഭിക്കും. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ റെയില്‍വേ തങ്ങളുടെ സര്‍വീസ് ഭാഹികമായി പുനസ്ഥാപിക്കും. മൂന്ന് പാസഞ്ചര്‍ ട്രെയിന്‍ അടക്കം അഞ്ച് ട്രെയിനുകള്‍ ഇന്ന് തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്. ജലനിരപ്പ് കുറയുന്ന അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയും അറിയിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഏറനാട് എക്പ്രസും, ജനശതാബ്ദിയും ഇന്ന് എറണാകുളത്തിനും, തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തും. മൂന്ന് സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകളും ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഇതിന് പുറമേ ദില്ലിയിലേക്കുള്ള കെകെ എക്സ്പ്രസ്, കൊച്ചുവേളി ബംഗലൂരു എക്സ്പ്രസ് എന്നിവ തിരുന്നല്‍വേലി വഴി സര്‍വീസ് നടത്തും. കോട്ടയം വഴി ഇന്നും സര്‍വീസ് ഉണ്ടാകില്ല. ആലുവ വഴി ഷോര്‍ണ്ണൂരിലേക്കുള്ള സര്‍വീസ് വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ട് തീരുമാനം എടുക്കും. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, മംഗലാപുരം വരെ സര്‍വീസ് നടത്തും.

കെഎസ്ആര്‍ടിസി ദേശീയ പാതവഴി ആലപ്പുഴ വഴി തിരുവനന്തപുരം എറണാകുളം സര്‍വീസ് നടത്തും. എംസി റോഡ് വഴി അടൂര്‍ വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. വടക്കന്‍ ജില്ലകളില്‍ തൃശ്ശൂര്‍ മുതല്‍ സര്‍വീസ് നടത്തും. റോഡുകള്‍ സഞ്ചാര യോഗ്യമാകുന്ന നിലയ്ക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിക്കുന്നു.