കോട്ടയം സീറ്റ് കേരള കോൺഗ്രസിനു തന്നെ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരു തർക്കവുമില്ല. ജോസ് കെ മാണി എം പി നയിക്കുന്ന കേരളയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കാസർഗോഡ്: കേരള കോൺഗ്രസ്(എം) ചെയർമാൻ കെ എം മാണിക്കെതിരായി സർക്കാർ എന്ത് നീക്കം നടത്തിയാലും വിജയിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. കോട്ടയം സീറ്റ് കേരള കോൺഗ്രസിനു തന്നെ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ യാതൊരു തർക്കവുമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ജോസ് കെ മാണി എം പി നയിക്കുന്ന കേരളയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
