ടെക്സ്റ്റയിൽ കോർപ്പറേഷനുകീഴിലുള്ള കോഴിക്കോട് തിരുവണ്ണൂരിലെ മലബാർ സ്പിന്നിംഗ് മിൽ, മലപ്പുറം എടരിക്കോട് മിൽ, ചെങ്ങന്നൂരിലെ പ്രഭുറാം , കോട്ടയം ടെക്സ്റ്റയിൽ മിൽ എന്നിവയുടെ പ്രവർത്തനമാണ് നിലച്ചത്. മലബാർ മില്ലിന്‍റെ വൈദ്യുതി കുടിശിക 2. കോടി 30 ലക്ഷമാണ്.

മറ്റ് മൂന്ന് മില്ലുകളുടേത് 3 കോടി വരും. മലബാറിന്‍റെയും ചെങ്ങന്നൂരിന്‍റെയും കോട്ടത്തെയും വൈദ്യുതി ബന്ധം കെ.എസ്. ഇ.ബി വിച്ഛേദിച്ചു. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പണമില്ലാത്തതിനാൽ എടരിക്കോട് മില്ലിന്‍റെ പ്രവർത്തനവും രണ്ട് മാസമായി നിലച്ചിരിക്കുകയാണ്.

നാല് മില്ലുകളും നിലവിൽ 100 കോടിയോളം രൂപയുടെ നഷ്ടത്തിലാണ്.കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 56 കോടി രൂപ നവീകരണത്തിനും അസംസ്കൃത വസ്തുക്കൾ വാങ്ങാനുമായി പ്രവർത്തന മൂല ധനം നൽകിയിരുന്നെങ്കിലും കെടുകാര്യസ്ഥതയെ തുടർന്ന് നഷ്ടം നികത്താനായില്ല. 

മലബാറിൽ അസംസ്കൃത വസ്തുക്കൾ സ്റ്റോക്കുണ്ട്. എന്നാൽ മില്ല് എപ്പോൾ തുറക്കാനാകുമെന്ന ചോദ്യത്തിന് എ.ഡിയുടെ വിശദീകരണം ഇങ്ങനെ. ( സർക്കാരിനോട് സഹായം ചോദിച്ചിട്ടുണ്ട്. അത് കിട്ടിയാൽ മാത്രമേ പ്രവർത്തനം തുടങ്ങാനാകൂ.)

ടെക്സ്റ്റയിൽ കോർപ്പറേഷന് കീഴിലുള്ള ആലപ്പുഴ കോമളപുരം, ഉദുമ ,പിണറായി മിൽ എന്നിവയാകട്ടെ ഇതു വരെ പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുമില്ല. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അഭിമാന പദ്ധതിയായാണ് പൂട്ടികിടന്ന സ്പിന്നിംഗ് മില്ലുകൾ തുറന്നത്.