ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

First Published 12, Apr 2018, 8:40 PM IST
kerala govt doctors strike
Highlights
  •   ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. 
  • കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധം. 

തിരുവനന്തപുരം: മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.  ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധം.  

നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തിക്കില്ല. അതേസമയം,  അത്യാഹിത  വിഭാഗം പ്രവര്‍ത്തിക്കും.  മറ്റന്നാള്‍ മുതല്‍ രോഗികളെ കിടത്തി ചികിത്സിക്കില്ല. വൈകുന്നേരത്തെ ഒപികള്‍ പൂര്‍ണമായും നിര്‍ത്തി. 
 

loader