തിരുവനന്തപുരം: മലയാളികള്‍ക്ക് പുതുവര്ഷ സമ്മാനമായി ഇടതു സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. നൂറിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിക്കാന്‍ പുത്തന്‍ ആപ്പ് തയ്യാറാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഐടി മിഷനുമായി ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന മൊബൈല്‍ ആപ്പിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ക്കും അവസരമുണ്ട്.
അക്ഷയ കേന്ദ്രങ്ങളിലൂടെയും ജനകീയ സേവന കേന്ദ്രമായ ഫ്രണ്ട്‌സിലൂടെയും ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ആപ്പിലും ഉണ്ടാകും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ചു പണം കൈമാറാന്‍ കഴിയും.
കെഎസ്ഇബി, ജല അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് റജിസ്‌ട്രേഷന്‍ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ബില്ലുകളും ഫീസുകളും മൊബൈലിലൂടെ അടയ്ക്കാനാകും
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളത്തിലെ കേന്ദ്ര ഏജന്‍സികള്‍
എന്നിവ നല്‍കുന്ന സേവനങ്ങളുടെ വിവരങ്ങളും അറിയാനും ഇനി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഐടി മിഷനുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ആപ്പ് ഒരുക്കുന്നത്. പുത്തന്‍ ആപ്പിനെക്കുറിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നുണ്ട്. പുത്തന്‍ ആപ്പിന് പേരും ലോഗോയും നിരദ്ദേശിക്കാന്‍ ജനങ്ങള്‍ക്കും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വക 15,000 രൂപ സമ്മാനവും ഉണ്ടാകും.
