ഹൈക്കോടതിയില്‍ അസാധാരണ സംഭവം കേസിലുകള്‍ ബെഞ്ചുമാറ്റിയത് തടഞ്ഞു
കൊച്ചി: അഭിഭാഷകർ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായ്. ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചിൽ നിന്ന് കേസ് മാറ്റിയ മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ തീരുമാനം, അസാധാരണ നടപടിയിലൂടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് തിരുത്തി.
ജസ്റ്റിസ് ചിദംബരേഷിന്റെ പരിഗണനയിലിരുന്ന പാലക്കാട്ടെ ഭൂമി കേസിന്റെ ഫയല് കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണ ഉത്തരവ് വന്നതിന് പിന്നാലെ ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് കേസിലെ അഭിഭാഷകന് ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഹൈക്കോടതിയിലെ മറ്റൊരു ജസ്റ്റിസിന്റെ ബന്ധുവായിരുന്നു ഈ അഭിഭാഷകന്. തുടര്ന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. പരാതി ഉന്നയിച്ച അഭിഭാഷകന്റെ ഒപ്പമുള്ള നാല് അഭിഭാഷകരുടെ കേസുകള്കൂടി സമാനമായ രീതിയില് ജസ്റ്റിസ് ചിദംബരേഷിന്റെ ബഞ്ചിലെത്തുന്നത് ഒഴിവാക്കുകയും ചെയ്തു. ഈ തീരുമാനങ്ങളാണ് തിരുത്തിയത്.
അഭിഭാഷകര് സ്വന്തം ഇഷ്ടപ്രകാരം ബഞ്ച് തീരുമാനിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ബഞ്ച് ഹണ്ടിങ് നീതിന്യായ വ്യവസ്ഥയ്ക്ക് ചേര്ന്നതല്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേഷ് റായ് ഉത്തരവില് ഓര്മ്മിപ്പിച്ചു. ക്രിമിനല് കേസുകൾ കേള്ക്കുന്നതില് നിന്ന് ജസ്റ്റിസ് കെമാല് പാഷയെ ഒഴിവാക്കിയ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനികിന്റെ തീരുമാനം നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിനെ തിരുത്തിക്കൊണ്ട് പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസ് രംഗത്തെത്തുന്നത്.
