കേരളം ത്രിപുരയാകാന്‍ വെറും മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മതിയെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ എഴുതിയത്.
കര്ണ്ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ എക്സിറ്റ് പോളുകളില് ബിജെപി അധികാരത്തിലെത്തുമെന്ന പ്രവചനത്തെ കൂട്ടുപിടിച്ച് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ.സുരേന്ദ്രന്. ബിജെപിക്ക് ഉത്തരേന്ത്ര മാത്രമല്ല തെക്കേ ഇന്ത്യയും കീഴടക്കാന് കഴുമെന്നാണ് കെ.സുരേന്ദ്രന് അവകാശപ്പെടുന്നത്. കേരളം ത്രിപുരയാകാന് വെറും മൂന്ന് വര്ഷത്തെ കാത്തിരിപ്പ് മതിയെന്നാണ് സുരേന്ദ്രന് ഫേസ്ബുക്ക് പേജില് എഴുതിയത്.
ആറ് മാസങ്ങള്ക്ക് മുമ്പ് ബിജെപിക്ക് അറുപത് സീറ്റാണ് എല്ലാവരും പ്രവചിച്ചത്. കേണ്ഗ്രസിന് കേവല ഭൂരിപക്ഷവും എന്നാല് ഫലം വന്നപ്പോള് ലഭിച്ചത് ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പ്. ബിജെപിയുടെ ഈ തരംഗം ഉത്തരേന്ത്രയില് മാത്രമല്ലെന്നും തെക്കും ഈ വിജയം സാധ്യമാണെന്നും സുരേന്ദ്രന് അവകാശപ്പെടുന്നു. ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണ്. ത്രിപുര കേരളമാവാന് കേവലം മൂന്ന് വര്ഷത്തെ കാത്തിരിപ്പ് മതിയാകുമെന്നും സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റില് അവകാശപ്പെടുന്നു.
കര്ണ്ണാടകത്തില് എക്സിറ്റ് പോള് ഫലങ്ങളില് അഞ്ചെണ്ണം ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് പറയുമ്പോള് നാല് ഫലങ്ങള് കോണ്ഗ്രസിന് മുന്തൂക്കം അവകാശപ്പെടുന്നു. എന്നാല് പൊതുവേ കര്ണ്ണാടകത്തില് തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണ് മിക്ക എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നത്. 70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ കര്ണ്ണാടകത്തില് മെയ് 15 നാണ് വേട്ടെണ്ണല്.
