Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: മുഹമ്മദ് മുനവറിന് ഒന്നാം റാങ്ക്

Kerala KEAM Entrance Results 2016
Author
Thiruvananthapuram, First Published Jun 1, 2016, 8:04 AM IST

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. ലക്ഷ്മണ്‍ ദേവ് രണ്ടാം റാങ്കും ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ മൂന്നാം റാങ്കും സ്വന്തമാക്കി. എസ്‌സി വിഭാഗത്തില്‍ ഡിബിന്‍ ജി. രാജിനാണ് ഒന്നാം റാങ്ക്. എസ്ടി വിഭാഗത്തിലെ ഒന്നാം റാങ്ക് സാങ്കേതിക കാരങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ചില്ല. തിരുവനന്തപുരത്ത് മന്ത്രി കെ.കെ.ഷൈലജ ടീച്ചറാണ് ഫലം പ്രഖ്യാപിച്ചത്.

ആദ്യ 10 റാങ്കുകളില്‍ ഏഴും ആണ്‍കുട്ടികള്‍ സ്വന്തമാക്കി എന്നതും ശ്രദ്ധേയമായി. 1,04,787 പേരാണ് മെഡിക്കല്‍ പ്രവേശന യോഗ്യത നേടിയത്.

ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Follow Us:
Download App:
  • android
  • ios