തിരുവനന്തപുരം: ഓണം ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞു. എ.ജെ. 442876 നമ്പറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത്.മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നറുക്കെടുപ്പിന് നേതൃത്വം നല്‍കിയത്. ഇത്തവണ 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ആകെ 145 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റുപോയി. സമ്മാനത്തുക കഴിഞ്ഞാല്‍ 59 കോടി രൂപ ലാഭമായി സര്‍ക്കാറിന് ലഭിക്കും.

കേരള ലോട്ടറിയുടെ സമ്മാന ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണത്തേത്. 250 രൂപയായിരുന്ന ടിക്കറ്റ് വില.