അറബിക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് ശക്തമായി വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങും. കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് അണക്കെട്ടുകള്‍ക്ക് സമീപം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

അറബിക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് ശക്തമായി വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങും. കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയില്ല. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കടലില്‍ പോയവര്‍ ഇന്നു വൈകിട്ടോടെ സുരക്ഷിത തീരത്തേക്ക് മടങ്ങിയെത്തണം. ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ടായിരിക്കും. 

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ മൂന്നാര്‍ യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്രസേനയോട് സജ്ജരായിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അണക്കെട്ടുകിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി.അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.