തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുത്തു. ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി അടിച്ചത്. തൃശൂരിൽ വിറ്റ ടിക്കറ്റാണിത്. മറ്റ് ഏഴ് സീരീസുകളിലും സമാന നമ്പറിന് അഞ്ച് ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

തിരുവനനന്തപുരത്ത് ശ്രീ ചിത്ര പുവര്‍ഹോമിൽ നടന്ന നറുക്കെടുപ്പിന് മേയര്‍ വികെ പ്രശാന്ത് തുടക്കമിട്ടു. 72 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ 69 ലക്ഷത്തി 79 നായിരത്തി 589 ടിക്കറ്റുകളാണ് വിറ്റുപോയത്. റെക്കോര്‍ഡ് വിൽപ്പനയാണ് ഇത്തവണ ഓണംബംബറിന്