എഡിജിപി നടത്തിയ കണക്കെടുപ്പിന്‍റെ വിവരങ്ങള്‍ ഏഷ്യനെറ്റ് ന്യൂസിന് ഉന്നതരുടെ സുരക്ഷയ്ക്ക് 984 പൊലീസുകാര്‍
തിരുവനന്തപുരം: പൊലീസുകാരെയും ക്യാമ്പ് ഫോളോവര്മാരെയും അംഗരക്ഷകരാക്കി കൊണ്ടുനടക്കുന്നവരുടെ കണക്കെടുപ്പ് പൂര്ത്തിയായി. 984 പൊലീസുകാരാണ് അംഗരക്ഷരായും ഉന്നതരുടെ ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നതെന്നാണ് അന്തിമ പട്ടിക വ്യക്തമാക്കുന്നത്. എഡിജിപി നടത്തിയ കണക്കെടുപ്പിന്റെ വിവരങ്ങള് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു.
പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവര്മാരെ നിയോഗിച്ചിരിക്കുന്നുവെന്നാണ് കണക്കുകള് പറയുന്നത്. ഉന്നതരുടെ സുരക്ഷയ്ക്ക് ആകെ 984 പൊലീസുകാര്. മന്ത്രിമാർക്കും ജുഡിഷ്യൽ ഓഫീസർമാർക്കുമൊപ്പമാണ് കൂടുതൽ പൊലീസുകാർ ഉള്ളത്. ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരും മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരുമാണ് ഉള്ളത്.
ഐപിഎസ് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവര്ത്തിക്കുന്നു. നിയമനങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിച്ചാണെന്നും വ്യക്തമാകുന്നു. ഡിജിപിയുടെ സുരക്ഷയ്ക്ക് മാത്രമായി മൂന്ന് എസ്യുവി വാഹനങ്ങളാണ് ഉള്ളതെന്നും കണക്കുകള് സൂചിപ്പിക്കുന്നു.
