മുഹമ്മദ് യാസിന്‍ വിജിലന്‍സ് മേധാവി.
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എന്.സി. അസ്താന കേന്ദ്രസര്വ്വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.ഡിജിപി മുഹമ്മദ് യാസിനെ പുതിയ വിജിലന്സ് മേധാവിയായി നിയമിച്ചു.
എഡിജിപി ഷെയ്ക്ക് ദര്വേഷ് സാഹിബ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ഡിഐജി സേതുരാമന് പൊലീസ് ആസ്ഥാനത്തെ എഐജിയാകും. തോംസണ് ജോസ് പൊലീസ് ആസ്ഥാനെത്ത എഐജി. മെറിന് ജോസഫ് - റെയില്വേ എസ് പി. മലപ്പുറം എസ്പി പ്രതീഷ് കുമാറിന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അധിക ചുമതല.
