''ഹിന്ദു സമുദായത്തെ വ്രണപ്പെടുത്തുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇത്തരത്തിലായിരിക്കും ''
ബംഗളുരു: പശുവിനെ കശാപ്പ് ചെയ്യുന്നതാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമെന്ന് കര്‍ണാടകയിലെ ബിജെപി ജനപ്രതിനിധി. ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയതിന്‍റെ ഫലമാണ് കേരളീയര്‍ അനുഭവിക്കുന്നതെന്നും ബസംഗൗഡ പട്ടീല്‍ യത്നാല്‍ പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളത്തില്‍ 300 ഓളം പേരാണ് മരിച്ചത്.
'' ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പശു കശാപ്പ്. ഒരാളും മറ്റൊരു മതത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തരുത്. ഇപ്പോള്‍ കേരളത്തിന് സംഭവിച്ചത് കാണുന്നില്ലേ. പരസ്യമായി പശുവിനെ കശാപ്പ് ചെയ്ത അവര്‍ ഒരു വര്‍ഷം ആകും മുമ്പേ ഈ അവസ്ഥയിലെത്തി. ഹിന്ദു സമുദായത്തെ വ്രണപ്പെടുത്തുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷ ഇത്തരത്തിലായിരിക്കും '' യാത്നാല്‍ പറഞ്ഞു.
താന്‍ കര്‍ണാടകയിലെ ആഭ്യന്തരമന്ത്രി ആയിരുന്നെങ്കില്‍ ബുദ്ധിജീവികളെ വെടിവച്ച് കൊല്ലുമായിരുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് യാത്നാല്‍ പറഞ്ഞത് വിവാദമായിരുന്നു. ബിജെപിയ്ക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ യാത്നാല്‍ പറഞ്ഞിരുന്നു.
