ഇടുക്കി; കേരളം നേരിടുന്ന റേഷന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഈ ആഴ്ച ദില്ലിക്ക് പോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കേരളത്തിന് ആവശ്യമായ അരിവിഹിതം കേന്ദ്രത്തില്‍ നിന്നും വാങ്ങാന്‍ കോണ്‍ഗ്രസ്സും ബിജിപിയും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു പൊരുതണം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കേണ്ടി വരുമെന്നും കോടിയേരി ഇടുക്കിയിലെ നെടുങ്കണ്ടത്ത് പറഞ്ഞു.