തൃശൂര്‍: ബാവാവകാശ കമ്മീഷന്‍റെ പേരില്‍ വ്യാജ അപ്പീല്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാജ അപ്പീൽ നിർമ്മിച്ചതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കില്ലെന്നും ഏജന്റുമാർ കുടുക്കുകയായിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍.
വ്യാജ അപീലുമായി കലോത്സവത്തിനെത്തിയ തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ അധികൃതരാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്. എല്ലാം ചെയ്തത് അവരാണ്. അത് വ്യാജ അപ്പീലാണെന്ന് മത്സരത്തിനെത്തുന്പോഴും അറിയില്ലായിരുന്നു. സംഭവം പുറത്തായതോടെയാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും അവര്‍ പറഞ്ഞു. അതേസമയം ഏജൻറുമാർ ആരെന്നതിന് വ്യക്തമാക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല.
