ഞായറാഴ്ച്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കും ജൂണ്‍ 11 തിങ്കളാഴ്ച്ച അതിശക്തമായ മഴയ്ക്കും (12 സെമീ മുതല്‍ 20 സെമീ വരെ മഴ) സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

തിരുവനന്തപുരം:ജൂണ്‍ 11 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കും ജൂണ്‍ 11 തിങ്കളാഴ്ച്ച അതിശക്തമായ മഴയ്ക്കും (12 സെമീ മുതല്‍ 20 സെമീ വരെ മഴ) സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ കരുതിയിരിക്കണമെന്ന് ദുരന്ത നിവാരണകേന്ദ്രം പറയുന്നു. 

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്‍ടോള്‍ റൂമുകള്‍ തുറക്കാന്‍ കളക്ടര്‍മാര്‍ക്ക്നിര്‍ദേശം നല്‍കിയിട്ടുണ്ട്.