എട്ടാം തീയതി വരെ ട്രഷറികളില്‍നിന്നും വിതരണം ചെയ്ത ശമ്പള പെന്‍ഷന്‍ തുക 761. 61 കോടി രൂപയായിരുന്നു. 1228 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇതേ മാസം നല്‍കിയത്. 500 കോടി രൂപയുടെ കുറവ്. 400864 പെന്‍ഷന്‍കാരില്‍ 2.8 ലക്ഷത്തിലേറെ ആളുകളാണ് ഇതുവരെ പെന്‍ഷന്‍ പിന്‍വലിച്ചത്. 1 7 ലക്ഷത്തിലേറെ പേര്‍ ഇനിയും ബാക്കി. ഇതില്‍ പെന്‍ഷന്‍ കിട്ടാതെ ട്രഷറികളില്‍നിന്നും മടങ്ങിയവരും തിരക്ക് ഭയന്ന് ട്രഷറികളില്‍ പോവാത്തവരുമുണ്ട്. 

ശമ്പളമേറെയും പിന്‍വലിക്കുന്നത് ബാങ്കുകള്‍ വഴിയാണ്. ബാങ്കുകളിലും സ്ഥിതി വ്യത്യസ്തമാവാനിടയില്ല. ട്രഷറികളിലെ പോലെ ബാങ്കുകള്‍ കൃത്യമായ ഇടപാട് വിവരങ്ങള്‍ പുറത്തുവിടുന്നില്ല. ഇന്നലെ 78. 96 കോടി രൂപയാണ് ആവശ്യപ്പെട്ടത്. അനുവദിച്ചത് 69.44 കോടി രൂപയാണ്. ചെങ്ങന്നൂര്‍, മുരിക്കാശ്ശേരി, മുക്കം സബ ട്രഷറികളിലേക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. മലബാറിലാണ് പ്രതിസന്ധി രൂക്ഷം. ഉച്ചവരെ കോഴിക്കോട് ജില്ലയിലെ ട്രഷറികളില്‍ ലഭിച്ചത് ആവശ്യപ്പെട്ടതിന്റെ പകുതി തുക മാത്രം.