തിരുവനന്തപുരം: ഹാദിയ കേസില്‍ കേരള വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അംഗീകാരം തേടുമെന്ന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതി പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി. സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്നും സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുള്ള നീക്കമാണെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു.