തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ലൈംഗികമായി ആക്രമിച്ച വിവാദ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാര്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് മജിസ്‍ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. അതേ സമയം യുവതിയുടെ വീട്ടുകാരെ ഗംഗേശാനന്ദ സാമ്പത്തികമായി പറ്റിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

ശ്രീഹരിയെന്ന ഗംഗേശാനനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോഴാണ് യുവതി ജനനേന്ദ്രിയം വെട്ടിമാറ്റിയത്. ശസ്‌ത്രക്രിക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരിയെ 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെത്തിയാണ് മജിസ്‍ട്രേറ്റ് റിമാന്‍ഡ് രേഖപ്പെടുത്തിയത്. പൊലീസ് നിരീക്ഷണത്തിലുള്ള ശ്രീഹരിയെ ഡോക്ടറുടെ അനുമതി ലഭിച്ചാല്‍ പൊലീസ് സെല്ലിലേക്ക് മാറ്റും.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ശ്രീഹരിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും അതേ സമയം 40 ലക്ഷം സ്വാമി തട്ടിയെടുത്തതായി യുവതിയുടെ രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. വിവിധ ബിനിസസ്സുകള്‍ ആരംഭിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയിട്ടുള്ളത്. ശ്രീഹരിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനായി ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യും. യുവതിയുടെ വീടുമായുള്ള ബന്ധത്തെ കുറിച്ചും സംഭവത്തെ കുറിച്ചും പരസ്‌പരവിരുദ്ദമായ മറുപടികളാണ് ശ്രീഹരി നല്‍കുന്നത്. ശ്രീഹരിയുടെ ചില സഹായികളെയും വൈകാതെ പൊലീസ് ചോദ്യം ചെയ്യും. ഇവര്‍ ഒളിവില്ലെന്ന് പൊലീസ് പറയുന്നു. യുവതി ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ്.
