സൗദിയില്‍ തിരുവനന്തപുരം സ്വദേശി വെടിയേറ്റു മരിച്ചു. ആറ്റിങ്ങല്‍, ആലംകോട് മാജിദ മന്‍സിലില്‍ മീരാസാഹിബി‍ന്റെയും ആമിനാബീവിയുടെയും മകന്‍ നസീറാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈല അഫ്‍ലാജില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു നസീര്‍. ഇവിടെനിന്ന് ആഹാരം കഴിച്ച സൗദി സ്വദേശികള്‍ പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് മടങ്ങിയ മൂന്നംഗ സംഘം തോക്കുമായി മടങ്ങയെത്തി നസീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം അഫ്‍ലാജില്‍ ഖബറടക്കും.