കെവിനെ അമ്മ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു മാനസികരോഗിയാക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നീനു നീനുവിന്‍റെ അമ്മ രഹ്നയെ അന്വേഷണ സംഘം 6 മണിക്കൂർ ചോദ്യം ചെയ്തു ഗൂഢാലോചനയിൽ പങ്കില്ലെന്ന് രഹ്ന

കോട്ടയം: കെവിൻ കൊലപാതക്കേസില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കെവിന്‍റെ ഭാര്യ നീനു. മാനസികരോഗിയാക്കി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്ന് നീനു പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയത് മുതലുളള എല്ലാ കാര്യങ്ങളും അമ്മ രഹ്നയ്ക്കറിയാമെന്നും അമ്മ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കെവിൻ പറഞ്ഞിരുന്നുവെന്നും നീനു കൂട്ടിച്ചേര്‍ത്തു.

24 മുതലുള്ള മുഴുവൻ കാര്യങ്ങളും അമ്മയ്ക്കറിയാം. തനിക്ക് ഒരു ചികിത്സയും നൽകിയിട്ടില്ല. മനോരോഗത്തിന് ചികിത്സ തേടിയെന്ന അവകാശവാദം തെറ്റാണെന്നും നീനു പറഞ്ഞു. മന:ശാസ്ത്രജ്ഞന്‍റെ അടുത്ത് ഒരു തവണ കൗണ്‍സിലിംഗിന് പോയിട്ടുണ്ടെന്നും മാതാപിതാക്കൾക്കാണ് ചികിൽസ വേണ്ടതെന്നാണ് അന്നു ഡോക്ടർ പറഞ്ഞതെന്നും നീനു വ്യക്തമാക്കി. കെവിനെ ആക്രമിച്ച സംഭവം അറി‍ഞ്ഞിരുന്നില്ലെന്ന് നീനുവിന്റ അമ്മ അന്വേഷണസംഘത്തിന് മൊഴി നൽകിയതിനു പിന്നാലെയാണ് നീനുവിന്‍റെ പ്രതികരണം. 

നീനു മാനസികരോഗിയാണെന്ന് രഹ്ന അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. 11ന് വീണ്ടും ഹാജരാകുമ്പോൾ നീനു മാനസികരോഗിയാണെന്നതിന് തെളിവുകൾ ഹാജരാക്കുമെന്നാണ് രഹ്ന അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ മകൻ ഷാനു ഗൾഫിൽ നിന്ന് മടങ്ങി വന്നത് പോലും അറി‍ഞ്ഞിരുന്നില്ലെന്നും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും രഹ്ന പറഞ്ഞു. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനെത്തിയ രഹ്ന ആക്രമണത്തെക്കുറിച്ചറിയില്ലെന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇതാധ്യമായാണ് രഹ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ഒളിവിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കിയ അവർ സംഭവത്തിന്റ തലേദിവസം കോട്ടയത്തെത്തിയെന്ന് പറഞ്ഞു. എന്നാൽ താൻ കെവിന്റ അച്ഛനോട് സംസാരിച്ചില്ല. ആറ് മണിക്കൂർ നേരം ചോദ്യം ചെയ്ത അന്വേഷണസംഘത്തോട് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു.