കെവിന്റെ ഭാര്യ നീനുവിന്റെ ചികിത്സാരേഖകൾ കണ്ടെത്താനായില്ല

കൊല്ലം: കെവിന്‍റെ ഭാര്യ നീനു മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും പ്രതി ചാക്കോയുടെ വീട്ടിൽ നിന്നും കണ്ടെത്താനായില്ല. ചികിത്സാ രേഖകൾ വീട്ടിൽ നിന്നും എടുക്കാൻ അനുവദിക്കണമെന്ന വാദം ഏറ്റുമാനൂർ കോടതി അനുവദിച്ചതിനേതുടർന്നാണ് ചാക്കോയെ പൊലീസ് സംഘം ഇന്ന് തെൻമല ഒറ്റയ്ക്കലിലെ വീട്ടിൽ എത്തിച്ചത്.

നീനുവിനെ ചികിസിച്ച ഡോക്ടറിൽ നിന്ന് ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ചാക്കോയുടെ അഭിഭാഷകൻ അവകാശപ്പട്ടു. ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും വീട്ടിൽ നിന്ന് കിട്ടിയില്ല.