ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും. വിമത എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കം വിജയിച്ചു. നബാം തുകിക്കു പകരം പേമ ഖണ്ഡു മുഖ്യമന്ത്രിയാകും. 44 എംഎല്‍എമാരുടെ പിന്തുണയോടെ പേമ ഖണ്ഡു ഗവര്‍ണറെ കണ്ടു.

കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകാനിടയില്ല.