രജപുത് റൈഫിള്‍സിലെ ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ഉമ്മര്‍ ഫയാസിന്റെ മൃതദേഹത്തില്‍ തോക്കിന്റെ പാത്തി കൊണ്ടു അടിയേറ്റതിനെ തുടര്‍ന്നുള്ള ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വെടിയുണ്ട തറഞ്ഞു കയറിയ മുറിവുകളും മൃതദേഹത്തില്‍ കണ്ടെത്തി. 

വിവാഹ ചടങ്ങുകള്‍ നടന്ന ഗ്രാമത്തില്‍നിന്നും 30 കിലോ മീറ്റര്‍ അകലെ ഷോപിയാനിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ചടങ്ങിനിടെ മൂന്നംഗ സായുധ സംഘമാണ് ഉമ്മര്‍ ഫയാസിനെ വലിച്ചിഴച്ചു കൊണ്ടുപോയത്. 

അഞ്ചു മാസം മുമ്പാണ് ഉമ്മറിനെ രജപുതാന റൈഫിള്‍സില്‍ റെജിമെന്റില്‍ ചേര്‍ന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിന് അവധി എടുത്ത് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.