ടൊറന്റോ: എന്റെ കുട്ടിയെ അവര്‍ കൊന്നു. ഭാര്യയെ ബലാത്സംഗം ചെയ്തു. ഒന്നും ചെയ്യാന്‍ തനിക്ക് സാധിച്ചില്ല. പാകിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ കനേഡിയന്‍ സ്വദേശിയായ ജോഷ്വ ബോയ്‌ലെ പറയുന്നു. താലിബാന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം കാനഡയിലെത്തിയ ശേഷമായിരുന്നു ജോഷ്വയുടെ പ്രതികരണം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ മോചിപ്പിപ്പിക്കപ്പെട്ടത്.

ഭാര്യ കോളമന്‍ ആ സമയം ഗര്‍ഭിണിയായിരുന്നു. പ്രസവ വിവരവും കുട്ടിയെ കുറിച്ചും അറിഞ്ഞത് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണെന്ന് ജോഷ്വ പറഞ്ഞു. അതി ക്രൂരമായാണ് അവര്‍ പെരുമാറിയത്. മൂന്ന് കുട്ടികളോടും അവര്‍ ക്രൂരമായി പെരുമാറി. അവിടെയുള്ള തലവന്റെ സഹായി ഭാര്യയെ ലൈംഗീകമായി പീഡിപ്പിച്ചു. തനിക്ക് ഒന്നും സാധിക്കുമായിരുന്നില്ല. 

പാക് സന്നദ്ധ സംഘടനകളോ യു.എസ് എംബസിയോ ഇക്കാലയളവില്‍ യാതൊരു സഹായവും ചെയ്തില്ല. തന്റെയും കുടുംബത്തിന്റെ ചെറുത്തു നില്‍പാണ് രക്ഷപ്പെടാന്‍ കാരണമായതെന്ന് ജോഷ്വ പാകിസ്ഥാനില്‍ എ.പി ന്യൂസ് ഏജന്‍സിക്ക് എഴുതി നല്‍കിയ കുറിപ്പില്‍ പറയുന്നു.