റാന്നി വെച്ചൂച്ചിറയില്‍ നിന്നാണ് പ്രതികളെയും കുഞ്ഞിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.  കുട്ടികളില്ലാത്ത ലീന ആശുപത്രിയിലെത്തി മൂന്നു ദിവസത്ത നിരീക്ഷണത്തിനു ശേഷം കുട്ടിയെ കൊണ്ട് പോവുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.  

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ആണ് ലക്ഷ്യം കണ്ടത്. 8 ലക്ഷം ഫോണ്‍ കോളുകള്‍ ഇതിനായി പരിശോധിച്ചു.  ലീനയെയും ഭര്‍ത്താവിനെയും ആറന്‍മുള പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളില്ലാത്ത ലീന കുട്ടിയെ കൊണ്ടുപോയി സംരക്ഷിച്ചു വരികയായിരുന്നു. CCTV ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ കുട്ടിയെ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കും.