കുണ്ടറ സ്വദേശിയായ വിനേഷും സഹോദരിമായുണ്ടായ തര്‍ക്കം പീഡനക്കേസാക്കിയത് വിനേഷിനോടുള്ള വ്യക്തി വിരോധംകൊണ്ടാണെന്ന് എ.എസ്.ഐ ശിവപ്രകാശ് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

കൊല്ലം: കുടുംബവഴക്ക് പീഡനക്കേസാക്കി മാറ്റിയ കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയെ സ്ഥലം മാറ്റി. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

കിളികൊല്ലൂരില്‍ നിന്നും കൊല്ലം വെസ്റ്റ് സ്റ്റേഷനിലേക്കാണ് എ.എസ്.ഐ ശിവപ്രകാശിനെ സ്ഥലം മാറ്റിയത്. പ്രഥമദൃഷ്‌ട്യാ ഇയാള്‍ കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ടെത്തി കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭിക്കും. അതിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകും. കുണ്ടറ സ്വദേശിയായ വിനേഷും സഹോദരിമായുണ്ടായ തര്‍ക്കം പീഡനക്കേസാക്കിയത് വിനേഷിനോടുള്ള വ്യക്തി വിരോധംകൊണ്ടാണെന്ന് എ.എസ്.ഐ ശിവപ്രകാശ് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.