620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും.

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദർശനം. തീയറ്ററിലിരുന്നു സിനിമ കാണാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് നാളെ റിയാദിലെ എ.എം.സി തീയറ്ററിൽ ആദ്യ പ്രർശനത്തിനു എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. എന്നാൽ തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടില്ല. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. രാജ്യത്തെ രണ്ടാമത്തെ തീയറ്റർ ജിദ്ദയിലാണ് തുറക്കുന്നത്.

അഞ്ചു വർഷംകൊണ്ട് രാജ്യത്ത് 40 തീയറ്ററുകൾ തുറക്കാനാണ് പദ്ധതി. വരും വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർ‍ശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തൽ.