വടകര: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കില്ലെന്ന് കെ കെ രമ. പൊലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് പരാതി നല്‍കാത്തതെന്ന് കെ കെ രമ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായൊരു സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിരുന്നില്ലെന്ന് കെ കെ രമ കൂട്ടിച്ചേര്‍ത്തു.