തൃശ്ശൂര്‍: ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തൃശ്ശൂര്‍ മെഡി.കോളേജിലെത്തി മധുവിന്റെ മൃതദേഹം കണ്ട ശേഷമാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
പോസ്റ്റ്‌മോര്‍ട്ടം കുറ്റമറ്റതായി നടത്തണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് അത് ഒരു ദിവസത്തേക്ക് നീട്ടിവച്ചത്. ഇക്കാര്യത്തില്‍ അപാകതയൊന്നുമില്ല, തന്നോട് അഭിപ്രായം ചോദിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിപ്പിക്കില്ലെന്നും മധുവിന്റെ കുടുംബത്തിനുള്ള ധനസഹായം എത്രയും പെട്ടെന്ന് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.
