തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസിൽ ധനകാര്യ സെക്രട്ടറി കെഎം എബ്രഹാമിന് വിജിലൻസിന്‍റെ ക്ലീൻചിറ്റ്. എബ്രഹാമിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാണിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു. 

പരാതിക്കാരന് ആക്ഷേപങ്ങൾ ഉന്നയിക്കാൻ കേസ് 13 ലേക്ക് മാറ്റി. ജോമോൻ പുത്തൻപുരക്കലായിരുന്നു കേസിലെ പരാതിക്കാരൻ. കേസിന്റെ ഭാഗമായി വിജിലൻസ് കെഎം എബ്രഹാമിന്റെ വീട്ടിൽ പരിശോധന നടത്തിയത് വിവാദമായിരുന്നു. പരിശോധന നടത്തിയ വിജിലൻസ് എസ്പി രാജേന്ദ്രന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.