കൊച്ചി: സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പെടെയുളള നഗരങ്ങളില്‍ പോലും രാത്രികളില്‍ പൊതുഗതാതസംവിധാനം ശക്തമല്ല. രാത്രി 8മണിക്കു ശേഷം ബസുകളുടെ എണ്ണം കുറവായതിനാല്‍ ജോലി കഴിഞ്ഞിറങ്ങുന്ന സ്ത്രീകള്‍ക്ക് മണിക്കൂറുകളോളം കാത്തുകെട്ടിനില്‍ക്കേണ്ട അവസ്ഥയാണ്.ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്നവര്‍ക്ക് മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നത് അസാധ്യവുമാണ്.