തിരുവനന്തപുരം: സുശീലാ ഭട്ട് വിവാദത്തില്‍ വിഎസിനോട് വിയോജിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റവന്യുവകുപ്പിലെ ഗവൺമെന്‍റ് പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റിയത് നിർണ്ണായക ഘട്ടത്തിലല്ലെന്നും എം കെ ദാമോദരൻ വിവാദത്തിന് പാർട്ടിയില്ലെന്നും കോടിയേരി പറഞ്ഞു.
ഭൂമികേസുകളിൽ റവന്യുവകുപ്പിലെ ഗവൺമെന്‍റ് പ്ലീഡർ സുശീലാ ഭട്ടിനെ നിലനിർത്തണമെന്ന് വിഎസ് ആവശ്യപ്പെടുമ്പോൾ കോടിയേരി ഇത് തള്ളി പാർട്ടി സർക്കാറിനൊപ്പമെന്ന് പ്രഖ്യാപിച്ചു. സുശീലാ ഭട്ടിന്‍റെ മാറ്റം സ്വാഭാവികം മാത്രമാണെന്നും എം കെ ദാമോദരന്‍ വിഷയത്തില്‍ പാർട്ടിക്ക് താല്പര്യവുമില്ലെന്നു പറയുമ്പോള്‍ ഇരുവിവാദങ്ങളിലും പുതിയ പോർമുഖം തുറക്കാനൊരുങ്ങുന്ന വി എസിനൊപ്പം പാർട്ടി ഇല്ലെന്നാണ് സെക്രട്ടറി വ്യക്തമാക്കുന്നത്.
ഐസ്ക്രീം കേസിൽ വിഎസിന്റെ പോരാട്ടം പാർട്ടി പിന്തുണയോടെയായിരുന്നു. എന്നാൽ പാർട്ടി അധികാരത്തിലെത്തിയ പ്പോൾ വിഎസിന്റെ വാദം തള്ളി. വിഎസ് ഇപ്പോഴും പഴയ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ സർക്കാറും പാർട്ടിയും പുതിയ നിലപാടെടുത്ത് വിഎസ്സിനെ കൈവിടുകയും ചെയ്യുന്നു.
