ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിയമനത്തെ കുറിച്ചുള്ള മുല്ലപ്പളളി രാമചന്ദ്രന്‍റെ ആക്ഷേപം ശുദ്ധ അസംബന്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തിലൊരു തരം താണ പ്രസ്താവന ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്നും കോടിയേരി.

തൃശ്ശൂര്‍: ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിയമനത്തെ കുറിച്ചുള്ള മുല്ലപ്പളളി രാമചന്ദ്രന്‍റെ ആക്ഷേപം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തിലൊരു തരം താണ പ്രസ്താവന ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

മന്ത്രി എന്ന നിലയിൽ ഫയലിൽ കണ്ട കാര്യത്തിൽ മുല്ലപ്പള്ളി അന്ന് നടപടി എടുക്കാത്തത് എന്തെന്നും കോടിയേരി ചേദിച്ചു. മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയനെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലമാണ് ഡിജിപിയെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഡല്‍ഹിയിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയാണ് ഡി ജി പിയായി ബെഹ്റയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും മുല്ലപ്പളളി ആരോപിച്ചു.