ദേവസ്വം ബോര്‍ഡിന് അതിന്‍റേതായ രീതികളുണ്ട്, അത് അനുസരിച്ച് പ്രവര്‍ത്തിച്ചാലും പത്മകുമാര്‍ ഒരു കമ്യൂണിസ്റ്റാണ്, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന് അതിന്‍റേതായ രീതികളുണ്ട്. അത് അനുസരിച്ച് പ്രവര്‍ത്തിച്ചാലും പത്മകുമാര്‍ ഒരു കമ്യൂണിസ്റ്റാണ്, പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയേറ്റ് അംഗമാണ്. 

കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പത്മകുമാറിന് വീഴ്ച പറ്റി. പാർട്ടി ഇടപെട്ട് പദ്മകുമാറിനെ തിരുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയന്‍റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

"