മലപ്പുറം: വേങ്ങരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന് താഴേ തട്ടില്‍ നേരിട്ടെത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിറങ്ങാനും കോടിയേരി സമയം കണ്ടെത്തി. വേങ്ങരയില്‍ ബിജെപിയും കോണ്ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു.

അരുവിക്കരയില്‍ പിണറായിയെങ്കില്‍ വേങ്ങരയില്‍ കോടിയേരി ബാലകൃഷ്ണനാണ് ഇടതിന്റെ അടിത്തട്ട് മുതലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപിക്കുന്നത്. പൊതു പരിപാടികളില് അധികം പങ്കെടുക്കാതെ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതിന് അനുകൂലമാക്കാനാണ് കോടിയേരിയുടെ ശ്രമം. വേങ്ങരയുടെ പള്‍സറിയാന്‍ വീടുകള്‍ കയറിയിറങ്ങുന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്നു.
ബൈറ്റ് കോടിയേരി ബാലകൃഷണന്‍.

ജനരക്ഷാ യാത്രക്കെതിരായ വിമര്‍ശനവും, പരിഹാസത്തിനിയാക്കിയ യുഡിഎഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനവുമൊക്കെയാണ് കോടിയേരിയുടെ പ്രചാരണ വിഷയങ്ങള്‍. സിപിഎം ബിജെപി കൂട്ടുകെട്ടെന്ന ചെന്നിത്തലയുടെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടി. പിണറായിയും വി എസും വൈകാതെ വേങ്ങരയിലേക്ക് എത്തും. സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തി കാര്യങ്ങള്‍ ഏകോപിക്കുന്നതിലൂടെ വേങ്ങരയില്‍ മാറ്റമുണ്ടായോക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്.